KeralaLatest NewsNews

പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാർ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സമസ്ത മേഖലകളിലും ജനജീവിതം ദുസ്സഹമാക്കുന്ന വിധം സാധാരണക്കാരെ പിഴിയുന്ന പിണറായി സർക്കാർ സംസ്ഥാനം കണ്ട ഏറ്റവും ജനവിരുദ്ധ സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനോപകാര സെസ് എന്ന പേരിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം വർദ്ധിപ്പിച്ചു. ഭൂമിയുടെ ന്യായ വിലയിൽ 20 ശതമാനം വർദ്ധനവ്, വൈദ്യുതി നിരക്ക് വെള്ളക്കരം അങ്ങിനെ എല്ലാ കാര്യത്തിലും വർദ്ധനവാണ് ഈ സർക്കാർ നടപ്പിലാക്കുന്നത്. ഇത് ജനങ്ങളുടെ പോക്കറ്റിൽ കയ്യിട്ട് വാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എറണാകുളം (പാലാരിവട്ടം) കൊച്ചിൻ റിനൈ ഹോട്ടലിൽ ബിജെപി സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

Read Also: മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷം: 50 കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും.

നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമകരമായ ബജറ്റിനെ രാഷ്ടീയ ഭേദമന്യേ എല്ലാവരും പ്രകീർത്തിക്കുമ്പോൾ കേരളാ മുഖ്യമന്ത്രിയും ധനമന്ത്രിയും സംസ്ഥാനത്തിന് പരിഗണന നൽകിയില്ലെന്നാണ് വിമർശിക്കുന്നത്. റെയിൽവെ വികസനത്തിന് ചരിത്രത്തിലേറ്റവും കൂടുതൽ തുക സംസ്ഥാനത്തിനായി നീക്കിവച്ചത് മോദി സർക്കാരാണ്. എട്ട് കേരളിയർ മന്ത്രിമാരായിരുന്ന യുപിഎ സർക്കാർ നൽകിയതിന്റെ നാലിരട്ടി തുകയാണ് മോദി സർക്കാർ കേരളത്തിന് നൽകിയത്. ജിഎസ്ടി വിഹിതം പരമാവധി വർധിപ്പിച്ചു. പദ്ധതി പദ്ധതിയേതര സഹായങ്ങളും കേരളത്തിന് വേണ്ടി മോദി സർക്കാർ നൽകിയതായും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാന സർക്കാർ പാവങ്ങളെ പിഴിയുന്ന സമയം വൻകിടക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്, 15000 കോടി രൂപയുടെ നികുതി കുടിശ്ശിക ഇവരിൽ നിന്നും പിരിച്ചെടുക്കുന്നതിനുള്ള യാതൊരു നടപടിയും സംസ്ഥാന ബജറ്റിൽ നിർദ്ദേശിക്കുന്നില്ല. വൻകിടക്കാരുടെ പാട്ടക്കുടിശ്ശിക വൈദ്യുതി കുടിശ്ശികയും കോടിക്കണക്കിന് രൂപയുടേതാണ്. പിണറായി സർക്കാർ ഈ കാര്യത്തിൽ മൗനം അവലംബിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

സർക്കാരിന്റെ തെറ്റായ നയം മൂലം സംസ്ഥാനം പിന്നോക്കാവസ്ഥയിലാണ്. ആരോഗ്യം-വിദ്യാഭ്യാസം- തൊഴിൽ തുടങ്ങി എല്ലാ മേഖലയിലും തകർച്ചയിലാണ്. പിറന്നു വീഴുന്ന ഓരോ കുഞ്ഞിന്റെ തലയിലും ഒരു ലക്ഷത്തിലധികം രൂപയുടെ ബാദ്ധ്യതയാണ് സർക്കാർ നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞു: മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button