പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് വിയറ്റ്നാം വിപണിയിൽ പുറത്തിറക്കി. ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓപ്പോ റെനോ 8ടി 5ജി ഹാൻഡ്സെറ്റാണ് വിയറ്റ്നാമിൽ പുറത്തിറക്കിയത്. അതേസമയം, ഈ ഹാൻഡ്സെറ്റിന്റെ ആഗോള ലോഞ്ചിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഓലെഡ് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. 1,080 × 2,412 പിക്സൽ റെസലൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും, 360 ഹെർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും ലഭ്യമാണ്. അഡ്രിനോ 619 ജിപിയു എന്നിവയ്ക്കൊപ്പം ഒക്ടോ കോർ 6എൻഎം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് നൽകിയിരിക്കുന്നത്.
Also Read: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : നാലംഗ സംഘം അറസ്റ്റിൽ
100 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ സെക്കൻഡറി മാക്രോ സെൻസർ, 2 ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട്.
ഓപ്പോ റെനോ 8ടി 5ജിയുടെ അടിസ്ഥാന മോഡലായ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 99,90,000 വിഎൻഡി (ഏകദേശം 35,000 രൂപ) ആണ് വില. അതേസമയം, 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ വില വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രധാനമായും ബ്ലാക്ക് സ്റ്റാർലൈറ്റ്, ഡോൺ ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വാങ്ങാൻ സാധിക്കുക.
Post Your Comments