
സംസ്ഥാനത്ത് മദ്യവിലയിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയ മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക. മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചൂടുപിടിക്കുകയാണ്.
മദ്യവിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും തങ്ങളുടെ നിലപാട് വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇതില്‍ ശ്രദ്ധേയം. രൂക്ഷ വിമർശനമാണ് മുരളി ഉന്നയിച്ചത്.
‘മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ അത്രത്തോളം ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്’ മുരളി ഗോപി അഭിപ്രായപ്പെട്ടു. ഇതിന്റെ താഴെ നിരവധി പേര് ആണ് കമന്റുകളുമായെത്തിയത്.മദ്യത്തിന് വില കൂടുന്നതനുസരിച്ച് സമൂഹത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗം കൂടുമെന്നും മയക്കു മരുന്ന് മാഫിയ പിടിമുറുക്കുമെന്നും പലരും പറയുന്നു. ഒരുവേള മയക്കുമരുന്ന് മാഫിയയ്ക്ക് വേണ്ടിയാണോ ഈ ബജറ്റെന്നും ചിലർ ചോദിക്കുന്നു.
Post Your Comments