KeralaLatest NewsNews

കളമശേരി മെഡിക്കൽകോളജിൽ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ്; അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെതിരെ കേസ്

കൊച്ചി: കളമശേരി മെഡിക്കൽ കോളജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജീവനക്കാരി രഹ്ന നൽകിയ പരാതിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് അനിൽകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഡെസ്കിൽ ഫയൽ കൊണ്ടുവന്ന് വച്ചത് അനിൽ കുമാർ ആണെന്നും എല്ലാം സൂപ്രണ്ട് പറഞ്ഞിട്ടാണെന്ന് കരുതുന്നു എന്നും രഹ്ന പറഞ്ഞു.

അതേസമയം അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തു. സംഭവത്തെപ്പറ്റി മെഡിക്കല്‍ സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡിഎംഇ തലത്തിലുള്ള വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

കാക്കനാട് സ്വദേശി സുനിത എസ് എന്ന ആളുടെ പേരിലാണ് ചീട്ട് എടുത്തത്. പക്ഷേ, അങ്ങനെ ഒരാൾ അവിടെ അഡ്‌മിറ്റ് ആയിട്ടില്ല. അതിനുശേഷമാണ് സുനിത എന്ന പേരുവെച്ച് ഒരു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്. ഇത് അനിൽകുമാർ കയറ്റിവെച്ചു എന്നാണ് രഹ്ന പറയുന്നത്.

shortlink

Post Your Comments


Back to top button