ThiruvananthapuramLatest NewsKeralaNattuvarthaNews

ജോലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടിയെടുത്തു : നാലം​ഗ സംഘം അറസ്റ്റിൽ

ആ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​രാ​ഗ് ക​മ​ലാ​സ​ന​ൻ, കാ​യം​കു​ളം സ്വ​ദേ​ശി വി​ശ്വം​ഭ​ര​ൻ, തൃ​ശൂ​ർ സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ഷി​ക് എ​ന്നി​വ​രെ അറസ്റ്റ് ചെയ്തു

പേ​രൂ​ർ​ക്ക​ട: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം സി​റ്റി സൈ​ബ​ർ ടീമിന്റെ ​പി​ടിയിൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​രാ​ഗ് ക​മ​ലാ​സ​ന​ൻ, കാ​യം​കു​ളം സ്വ​ദേ​ശി വി​ശ്വം​ഭ​ര​ൻ, തൃ​ശൂ​ർ സ്വ​ദേ​ശി സ​തീ​ഷ് കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ഷി​ക് എ​ന്നി​വ​രെ അറസ്റ്റ് ചെയ്തു. ഡ​ൽ​ഹി​യി​ൽ​ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : രാജ്യത്ത് ഏറ്റവും കൂടുതൽ ആദായനികുതി നൽകുന്ന നികുതിദായകർ ആരെന്ന് അറിയാം, വിശദാംശങ്ങൾ ഇങ്ങനെ

വി​വി​ധ വെ​ബ്സൈ​റ്റു​ക​ളി​ൽ പ​ര​സ്യം ക​ണ്ട് അ​പേ​ക്ഷി​ച്ച​വ​ർ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. കാ​ന​ഡ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ ​നി​ന്നു 50 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​ര​ക​ളെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫോ​ൺ മു​ഖാ​ന്ത​ര​വും പി​ന്നീ​ട് ഗൂ​ഗി​ൾ മീ​റ്റ് മു​ഖാ​ന്ത​രം വി​ദേ​ശ​വ​നി​ത​ക​ൾ വ​ഴി​യും സം​സാ​രി​ച്ചാ​ണ് വ​ല​യി​ലാ​ക്കി​യി​രു​ന്ന​ത്. ന്യൂ​ഡ​ൽ​ഹി​യി​ലെ ദ്വാ​ര​ക സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​ഡം​ബ​ര ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ​ നി​ന്നാ​ണു പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

ഇ​വ​ർ​ക്കെ​തി​രെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ര​വ​ധി കേ​സു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ക​ളി​ൽ​ നി​ന്നു വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button