MollywoodLatest NewsCinemaNewsEntertainment

‘ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്?’: ദുൽഖറിനെ വിമർശിച്ചവനോട് സൈജു കുറുപ്പ് പറഞ്ഞതിങ്ങനെ

ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ പോസ്റ്റര്‍ പങ്കുവെച്ചപ്പോള്‍ വന്ന വിമര്‍ശനത്തോട് പ്രതികരിച്ച് സൈജു കുറുപ്പ്. ദുല്‍ഖര്‍ തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു സൈജുവിന്റെ പ്രതികരണം. ആളുകളെ ഒരുപാട് സഹായിക്കുന്ന ആളാണ് ദുൽഖറിനും അദ്ദേഹത്തെ അപമാനിച്ച് കൊണ്ട് മോശം വാക്കുകൾ എഴുതരുതെന്നും സൈജു കുറുപ്പ് പറഞ്ഞു.

സൈജു നിങ്ങളുടെ സിനിമയെ ഒന്നും ഒരു വാക്കുകൊണ്ടുപോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് താങ്ങുന്നത് എന്നായിരുന്നു കമന്റ്. ബ്രോ, നിങ്ങള്‍ പറയുന്നത് തെറ്റാണ് എന്ന് പറഞ്ഞ് മറുപടിയുമായി സൈജു രംഗത്ത് എത്തി. ‘എന്റെ ഏറ്റവും സുഹൃത്താണ്. എന്നെ സഹായിക്കുകയും പിന്തുണയ്‍ക്കുകയും ചെയ്‍തിട്ടുണ്ട്. ഞാൻ നായകനായ ‘ഉപചാരവൂര്‍വം ഗുണ്ടാ ജയൻ’ നിര്‍മിച്ചത് ദുല്‍ക്കറാണ്. ഇങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യരുത്. ദുല്‍ഖര്‍ എപ്പോഴും നിസ്വാര്‍ഥമായി എല്ലാവരെയും സഹായിക്കുന്ന ആളാണ്’, സൈജു കുറുപ്പ് എഴുതി.

അതേസമയം, മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button