പുതിയ വിൽപ്പനക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആഗോള ഇ- കൊമേഴ്സ് വമ്പനായ ആമസോൺ. ഇത്തവണ പുതിയ വിൽപ്പനക്കാരെ സഹായിക്കാൻ റഫറൽ ഫീസിലാണ് ആമസോൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആമസോണിൽ പുതുതായി എത്തുന്ന വിൽപ്പനക്കാർക്ക് 50 ശതമാനം വരെ ഫീസ് ഇളവ് ലഭിക്കുന്നതാണ്. 60 ദിവസത്തെ കാലയളവിലേക്കാണ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ഏപ്രിൽ 14 വരെ രജിസ്റ്റർ ചെയ്യുന്ന എല്ലാ പുതിയ വിൽപ്പനക്കാർക്കുമാണ് ഫീസ് ഇളവ് ലഭിക്കുക. ഓൺലൈൻ വിപണിയിൽ വിൽപ്പന സുഗമമാക്കുന്നതിന് ആമസോണിലേക്ക് വിൽപ്പനക്കാർ നൽകേണ്ട ഫീസാണ് റഫറൽ ഫീസ്. വിവിധ ഘട്ടങ്ങളിലായി ആമസോൺ റഫറൽ ഫീസിൽ ഇളവുകൾ വരുത്താറുണ്ട്. ഇത് കൂടുതൽ വിൽപ്പനക്കാരെ ആമസോണിന്റെ ഭാഗമാക്കാൻ സഹായിക്കുന്നതാണ്. ആമസോൺ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിലാണ് വിൽപ്പനക്കാർക്കായി പുതിയ പ്രഖ്യാപനവുമായി എത്തിയത്.
Also Read: ശനി പൂർണ്ണമായും പാപ ഗ്രഹമല്ല, ശനിദോഷത്തെ ഭയക്കേണ്ട കാര്യമില്ല, മാറ്റാന്‍ ഇത്രയും ചെയ്താൽ മതി
Post Your Comments