Latest NewsNewsTechnology

മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് സമ്മാനമായി ലഭിച്ചത് വിലകൂടിയ കാറുകൾ, ടെക് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ഐടി കമ്പനി

മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് പ്രതിഫലം നൽകുമെന്ന് കമ്പനി ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു

ആഗോള ഭീമന്മാർ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ ടെക് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനി. മികച്ച പ്രകടനം കാഴ്ചവച്ച 13 ജീവനക്കാർക്ക് വിലകൂടിയ കാറുകൾ സമ്മാനിച്ചാണ് ത്രിധ്യ ടെക് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ സേവന പാരമ്പര്യം പൂർത്തിയാക്കിയ സന്തോഷ വേളയിലാണ് ജീവനക്കാർക്കായി പ്രത്യേക സമ്മാനം ഒരുക്കിയത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് പ്രതിഫലം നൽകുമെന്ന് കമ്പനി ഇതിനോടകം തന്നെ പ്രഖ്യാപിച്ചിരുന്നു.

‘അഞ്ച് വർഷത്തിനിടയിൽ കമ്പനി നേടിയ വിജയം ജീവനക്കാരുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ്. സമ്പാദിക്കുന്ന പണം ജീവനക്കാരുമായി പങ്കുവയ്ക്കുന്നതാണ് കമ്പനിക്ക് താൽപര്യം’, ത്രിധ്യ ടെക് എംഡി രമേഷ് മറാന്ദ് പറഞ്ഞു. ഇന്ത്യൻ കമ്പനി ജീവനക്കാരുടെ കഠിനാധ്വാനത്തിന് പ്രതിഫലം നൽകുന്നത് ഇതാദ്യമല്ല. 2022 ഏപ്രിൽ മാസത്തിൽ ഐഡിയാസ്2 എന്ന ഐടി കമ്പനി നൂറോളം ജീവനക്കാർക്ക് കാറുകൾ സമ്മാനമായി നൽകിയിരുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഐഡിയാസ്2. ഗൂഗിൾ, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുമ്പോൾ, ജീവനക്കാരുടെ അധ്വാനത്തിന് മികച്ച പ്രോത്സാഹനം നൽകുന്ന ത്രിധ്യ പോലുള്ള ഐടി കമ്പനികളുടെ പ്രവർത്തനം ശ്രദ്ധേയമാണ്.

Also Read: ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താന്‍: വി മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button