KottayamLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു പ​ണം​ത​ട്ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

അ​തി​ര​മ്പു​ഴ കാ​ണ​ക്കാ​രി ആ​ശു​പ​ത്രി​പ്പ​ടി തേ​നാ​ക​ര ഇ​ല്ല​ത്ത് ടി.​ടി. ശം​ഭു (27) വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു പ​ണം​ത​ട്ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റിൽ. അ​തി​ര​മ്പു​ഴ കാ​ണ​ക്കാ​രി ആ​ശു​പ​ത്രി​പ്പ​ടി തേ​നാ​ക​ര ഇ​ല്ല​ത്ത് ടി.​ടി. ശം​ഭു (27) വി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ര്‍ പൊലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് വെളിപ്പെടുത്തി എക്‌സൈസ് മന്ത്രി: ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെയാണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ള്‍ ആ​ര്‍പ്പൂ​ക്ക​ര പ​ന​മ്പാ​ലം ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ സ്വ​ര്‍ണ്ണം എ​ന്ന വ്യാ​ജേ​നെ 90.500 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ചു 3,40,000 രൂ​പ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ര്‍ണ്ണം പ​രി​ശോ​ധി​ച്ച​തി​ല്‍ സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് സം​ശ​യം തോ​ന്നു​ക​യും, ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button