KeralaLatest NewsNews

സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ്, ബജറ്റില്‍ 2 കോടി രൂപ വകയിരുത്തി

തിരുവനന്തപുരം: കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് , കെ ഫോണ്‍ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തില്‍ 500 കുടുംബങ്ങള്‍ എന്ന കണക്കില്‍, അര്‍ഹരായ 70,000 ബിപിഎല്‍ കുടുംബത്തിന് കെ ഫോണ്‍ പദ്ധതിയുടെ കീഴില്‍ സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ് നല്‍കുന്നതിനായി 2 കോടി രൂപ വകയിരുത്തി.

Read Also: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് വില ഉയരും 

കേരളാ സ്പേസ് പാര്‍ക്ക്, കേ സ്പേസിന് 71.84 കോടി രൂപ വകയിരുത്തി. കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന് 90.52 കോടി രൂപ വകയിരുത്തി. കൊച്ചി ടെക്നോളജി ഇന്നൊവേഷന്‍ സോണിന് 20 കോടി രൂപയും യുവജന സംരംഭക വികസന പരിപാടികള്‍ക്ക് 70.5 കോടി രൂപയും വകയിരുത്തി. ഫണ്ട് ഓഫ് ഫണ്ട്സിനായി 30 കോടി രൂപ അധികമായി വകയിരുത്തിയത് ഉള്‍പ്പെടെ കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷനാകെ 120.52 കോടി രൂപ അനുവദിച്ചു.

വിവര സാങ്കേതിക മേഖലയിലെ പദ്ധതിള്‍ക്കായി 549 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ടെക്നോപാര്‍ക്കിന് 22.6 കോടി രൂപയും ജലവൈദ്യുതി പദ്ധതികള്‍ക്ക് 10 കോടി രൂപയും സൗരപദ്ധതിക്ക് 10 കോടി രൂപയും വകയിരുത്തി. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് 10 കോടി രൂപയും നീക്കി വച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button