വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ജനുവരി 31 വരെയുള്ള വായ്പകളുടെ വിശദാംശമാണ് ബാങ്കുകൾ സമർപ്പിക്കേണ്ടത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കനത്ത നഷ്ടമാണ് നേരിട്ടത്. ഈ സാഹചര്യത്തിലാണ് പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക് എത്തിയിരിക്കുന്നത്.
അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനികളാണ് അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അദാനി പവർ, അദാനി ഗ്രീൻ, അദാനി ട്രാൻസ്മിഷൻ എന്നിവ. 2021-22 കാലയളവിലെ കണക്കുകൾ പ്രകാരം, ഈ സംയുക്ത കമ്പനികളുടെ കടബാധ്യത 2.1 ലക്ഷം കോടി രൂപയാണ്. ഇവയിൽ 38 ശതമാനമാണ് കടബാധ്യത. ഇവയിൽ എസ്ബിഐ 20,000 കോടി രൂപയുടെയും, പഞ്ചാബ് നാഷണൽ ബാങ്ക് 7,000 കോടി രൂപയുടെയും വായ്പ അദാനിക്ക് നൽകിയിട്ടുണ്ട്.
Also Read: പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ട് സ്ത്രീകൾ മരിച്ചു
Post Your Comments