ThiruvananthapuramLatest NewsKeralaNattuvarthaNews

രാ​ത്രി സൈ​ക്ലി​ങ്ങി​നി​റ​ങ്ങി​യ യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ചു : യുവാവ് അറസ്റ്റിൽ

വി​ള​വൂ​ർ​ക്ക​ൽ കു​രി​ശു​മു​ട്ടം കെ.​വി ന​ഗ​റി​ൽ എം. ​മ​നു(29)വി​നെ​യാ​ണ്‌ അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: രാ​ത്രി സൈ​ക്ലി​ങ്ങി​നി​റ​ങ്ങി​യ യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച​ യുവാവ് പൊലീസ് പി​ടി​യി​ൽ. വി​ള​വൂ​ർ​ക്ക​ൽ കു​രി​ശു​മു​ട്ടം കെ.​വി ന​ഗ​റി​ൽ എം. ​മ​നു(29)വി​നെ​യാ​ണ്‌ അറസ്റ്റ് ചെയ്തത്. മ്യൂ​സി​യം പൊ​ലീ​സ്‌ ആണ് പ്രതിയെ അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ചു : പ്രതിക്ക് മരണം വരെ കഠിന തടവും പിഴയും

ചൊ​വ്വാ​ഴ്‌​ച്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ്‌ സം​ഭ​വം. സു​ഹൃ​ത്തി​നൊ​പ്പം സൈ​ക്ലി​ങ്ങി​ന്‌ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു യു​വ​തി. പെ​യി​ന്റി​ങ്‌ തൊ​ഴി​ലാ​ളി​യാ​യ മ​നു ബൈ​ക്കി​ൽ പി​ന്നാ​ലെ​യെ​ത്തി പെ​ൺ​കു​ട്ടി​യു​ടെ പു​റ​ത്ത്‌ ത​ല്ലു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്‌, ബൈ​ക്ക്‌ നി​ർ​ത്താ​തെ ഓ​ടി​ച്ചു​പോ​യി.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ്യൂ​സി​യം പൊ​ലീ​സ്‌ കേ​സെ​ടു​ത്തി​രു​ന്നു. സി.​സി.​ടി.​വി​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ്‌ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്‌. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button