Latest NewsKeralaNews

സാമ്പത്തിക പ്രതിസന്ധിക്കിടെ നാളെ സംസ്ഥാന ബജറ്റ്; എന്തിനൊക്കെ വില കൂടും എന്തിനൊക്കെ കുറയും?

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ നാളെ ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കും. ധനപ്രതിസന്ധിയിൽ നിന്നും കരകയറാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റിൽ എന്തിനൊക്കെ വില കൂടും, എന്തിനൊക്കെ കുറയും എന്ന ആകാംക്ഷയിലാണ് ജനം. സംസ്ഥാനം കടുത്ത സാമ്പത്തിക ഞരുക്കത്തിലൂടെ കടന്ന് പോകുന്നതിനിടെയാണ് ബജറ്റ് അവതരണം. അതുകൊണ്ട് തന്നെ ജനപ്രീയ ബജറ്റ് ആകുമോയെന്ന സംശയവും ഉണ്ട്.

കിഫ്ബി വഴി മാറ്റിവയ്ക്കുന്ന തുകയിൽ വലിയ തോതിൽ കുറവുണ്ടാകും. കേന്ദ്ര ബജറ്റിന്റെ ചുവട് പിടിച്ചാണ് ബജറ്റ് അവതിരിപ്പിക്കുന്നതെങ്കിൽ സിഗരറ്റ് ഉൾപ്പെടെയുള്ള പലയിനങ്ങള്‍ക്കും വില കൂടാൻ സാധ്യതയുണ്ട്. ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വർധന പ്രതീക്ഷിക്കുന്ന ബജറ്റിൽ ക്ഷേമപെൻഷൻ വർധിപ്പിക്കാനുള്ള വഴികളും സർക്കാർ അന്വേഷിക്കുന്നുണ്ട്. ഭൂനികുതി എത്ര കൂടുമെന്ന് കണ്ടറിയണം.

സർക്കാർ ഫീസുകളും, പിഴകളും, മോട്ടോർ വാഹന പിഴയും വർധിക്കാൻ സാധ്യതയുണ്ട്. നിത്യോപയോഗ സാധങ്ങൾക്ക് വില കൂടാൻ സാധ്യത ഉണ്ട്. എങ്കിൽ ഇത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ഉറപ്പ്. ജനകീയ ഹോട്ടലുകൾക്കും, കൂടുംബശ്രീകൾക്കും തുക മാറ്റിവയ്ക്കാനും സാധ്യത ഉണ്ട്. ഒപ്പം കർഷകര്‍ക്കും ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ. ചെറുകിട വ്യവസായങ്ങൾക്കും, കർഷകർക്കും നാളത്തെ സംസ്ഥാന ബജറ്റിൽ ഏറെ പ്രതീക്ഷയുണ്ട്.

അതേസമയം, വലിയ പ്രഖ്യാപനങ്ങളാണ് ഇന്നലെ നടന്ന രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ നിർമല സീതാരാമൻ നടത്തിയിട്ടുള്ളത്. ഏഴ് ലക്ഷം രൂപ വരെ ആദായ നികുതിയില്ല എന്നതാണ് മധ്യവർഗ്ഗത്തെ സംബന്ധിച്ച് ഏറ്റവും പ്രതീക്ഷ നൽകുന്ന കാര്യം. സ്വർണത്തിനും സിഗററ്റിനും വില കൂടുമെന്നും പ്രഖ്യാപനമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button