KeralaLatest NewsNews

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവിനെ കാൺമാനില്ല

കാസർഗോഡ്: യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ബദിയടുക്ക ഏൽക്കാനത്താണ് സംഭവം. കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവിനെ കാണാതാവുകയും ചെയ്തു.

Read Also: ‘എന്റെ മക്കൾ പൊതു വിദ്യാലയത്തിൽ, മന്ത്രി പി. രാജീവിന്റെ മകൾ രാജഗിരി പബ്ലിക് സ്കൂളിലും’: കവി പി രാമന്റെ കുറിപ്പ്

നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കഴുത്തിൽ തുണി കൊണ്ട് കുരുക്കിട്ടിരുന്നു. ഇവർ താമസിക്കുന്ന വീട്ടിലെ തറയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

വയനാട് പുൽപ്പള്ളി സ്വദേശി ആന്റോയാണ് നീതുവിന്റെ ഭർത്താവ്. ആന്റോ പ്രദേശത്ത് നിന്നും മുങ്ങിയെന്നാണ് പൊലീസ് നിഗമനം. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ഒന്നര മാസം മുമ്പാണ് ഏൽക്കാനത്തെ ഒരു റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായാണ് ഇരുവരും കാസർഗോഡ് എത്തിയത്.

Read Also: കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് രണ്ടു ജോലിക്കാർക്ക് ദാരുണാന്ത്യം: ജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button