ന്യൂഡല്‍ഹി: സാധാരണ ഇളവുകള്‍ ഒന്നുമില്ലാത്ത പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ് പ്രഖ്യാപനം.പുതിയ ഘടനയില്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ഇനി ആദായനികുതി ഇല്ല. ഇപ്പോഴത്തെ അഞ്ചുലക്ഷം എന്ന റിബേറ്റ് പരിധിയാണ് ഏഴു ലക്ഷമാക്കി ഉയര്‍ത്തിയത്. പുതിയ ഘടനയിലേക്ക് മാറിയവര്‍ക്ക് ആദായ നികുതി പരിധിയിലും സ്ലാബിലും മാറ്റം വരുത്തി. എന്നാല്‍, പഴയ ഘടന അനുസരിച്ചു ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് പുതിയ പ്രഖ്യാപനങ്ങള്‍ ഒന്നും ബാധകമല്ല. ബജറ്റിലെ ആദായനികുതി പ്രഖ്യാപനങ്ങള്‍ ഇങ്ങനെയാണ്
പുതിയ ആദായനികുതി ഘടനയിലേക്ക് മാറിയവര്‍ക്ക് ഇനി അഞ്ചു സ്ലാബുകള്‍ മാത്രമാണുള്ളത്
വിശദാംശങ്ങള്‍ ഇങ്ങനെ
മൂന്ന് ലക്ഷം വരെ നികുതിയില്ല
3 മുതല്‍ 6 ലക്ഷം വരെ 5 ശതമാനം
6 ലക്ഷം മുതല്‍ 9 ലക്ഷം വരെ 10 ശതമാനം
9 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം
12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനം
15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം
ഈ സ്ലാബ് മാറ്റം ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസമെന്ന് ധന മന്ത്രി നിര്‍മല സീതാരാമന് പറയുന്നു. ഒന്‍പതു ലക്ഷം വാര്‍ഷിക വരുമാനം ഉള്ള ഒരാള്‍ വെറും 45000 രൂപ മാത്രം നികുതി അടച്ചാല്‍ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് ആകെ വരുമാനത്തിന്റെ വെറും അഞ്ചു ശതമാനം മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിതര ശമ്പളക്കാര്‍ വിരമിക്കുമ്പോള്‍ ലീവ് എന്‍ക്യാഷ്മെന്റായി കിട്ടുന്ന 25 ലക്ഷം വരെയുള്ള തുകയ്ക്ക് ഇനി ആദായ നികുതി ഉണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments