Latest NewsNewsLife StyleHealth & Fitness

ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഈ പഴം പ്രധാനം

ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍, ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ തന്നെയാണ് നല്ല ഉറക്കത്തിന് സഹായിക്കുന്നത്. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി പഴം. ഇത് ശരീരത്തില്‍ രക്തം കട്ട പിടിക്കുക എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കാതിരിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

Read Also : മുഹമ്മദ് റിയാസ് ഉൾപ്പെടെ മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍

അയേണ്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് കിവി. ശരീരത്തില്‍ അയേണ്‍ കുറയുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യാവസ്ഥകളെ തരണം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ, ഭക്ഷണത്തില്‍ കിവി ഒരു ശീലമാക്കുക.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിവി പഴം. ഇത് ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കും ആരോഗ്യം സംരക്ഷിക്കുന്നതിനും കിവി നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button