ആഗോള ഭീമന്മാരുടെ പാത പിന്തുടർന്ന് പ്രമുഖ ഡച്ച് ടെക്നോളജി കമ്പനിയായ ഫിലിപ്സ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ലാഭക്ഷമത ഉയർത്തുന്നതിന് ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, ആദ്യ ഘട്ടത്തിൽ 6,000- ത്തോളം പേർക്ക് തൊഴിൽ നഷ്ടമാകാനാണ് സാധ്യത. പിരിച്ചുവിടൽ നടപടികൾ ഈ വർഷം തന്നെ ആരംഭിക്കുന്നതാണ്.
അടുത്തിടെ കമ്പനി സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. വിപണി മൂല്യത്തിന്റെ 70 ശതമാനം വരുന്ന ശ്വസന സംബന്ധമായ ഉപകരണങ്ങൾ ഫിലിപ്സ് തിരിച്ചുവിളിച്ചിരുന്നു. ഉറക്കത്തിൽ ശ്വാസതടസം അനുഭവപ്പെടുന്ന രോഗത്തിനുള്ള ചികിത്സക്കായി ഉപയോഗിക്കുന്ന കമ്പനിയുടെ ലക്ഷക്കണക്കിന് വെന്റിലേറ്ററുകളാണ് തിരിച്ചുവിളിച്ചത്. ഇത്തരം ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ദ്രാവകം വിഷലിപ്തമായി മാറുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനി കടുത്ത നടപടി സ്വീകരിച്ചത്. ഈ നടപടി ഫിലിപ്സിനെ കൂടുതൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇതുമൂലം ഉണ്ടായ നഷ്ടം നികത്തുന്നതിന്റെ ഭാഗമെന്ന നിലയിലാണ് ചെലവുകൾ ചുരുക്കുന്നത്.
Post Your Comments