Latest NewsCinemaNewsBollywoodEntertainment

‘പാകിസ്ഥാനെ വെറുക്കുന്ന കങ്കണ സ്വഭാവമില്ലാത്ത സ്ത്രീ’: കങ്കണയെ അധിക്ഷേപിച്ച് പാക് നടി നൂർ ബുഖാരി

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനെ അധിക്ഷേപിച്ച് പാക് നടി നൂർ ബുഖാരി. ഷാരൂഖ് നായകനായ പത്താൻ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തെയും ഷാരൂഖിനേയും പരാമർശിച്ച് കൊണ്ട് കങ്കണ ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക് നടി കങ്കണയെ വിമർശിച്ച് രംഗത്തെത്തിയത്.

കങ്കണയുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് ജനപ്രിയ പാക് നടി നൂർ ബുഖാരി. കങ്കണയുടെ അഭിനയം ഇഷ്ടമാണെന്ന് പറഞ്ഞ നൂർ, കങ്കണയുടെ സ്വഭാവത്തെയാണ് വിമർശിക്കുന്നത്. പാകിസ്ഥാനോട് വെറുപ്പ് കാണിക്കുന്നതിനർത്ഥം അവൾ നല്ല സ്വഭാവമില്ലാത്ത സ്ത്രീയാണെന്നാണ് പാക് നടിയുടെ വിമർശനം.

അതേസമയം രഷ്ട്രീയ പ്രവേശനത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ച് കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കാന്‍ തയാറാണ് എന്നായിരുന്നു കങ്കണ പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവെ ആം ആദ്മി പാര്‍ട്ടിക്കെതിരെ കങ്കണ സംസാരിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ വച്ചാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റ് നല്‍കുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്നായിരുന്നു കങ്കണ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button