Latest NewsNewsIndia

തുടര്‍ച്ചയായി അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചത് ആരൊക്കെ?

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ ബജറ്റാണ് 2023-24 ലേത്. മാത്രമല്ല, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്.

Read Also: ബജറ്റ് 2023: കേന്ദ്ര മന്ത്രിസഭാ യോഗം തുടങ്ങി; തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾക്ക് സാധ്യത

സ്വതന്ത്ര ഇന്ത്യയില്‍ അഞ്ച് തവണ ബജറ്റ് അവതരിപ്പിക്കാം അവസരം ലഭിച്ച ആറാമത്തെ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍. മുന്‍പ് അഞ്ച് തവണ അവതരിപ്പിച്ച മാത്രിമാര്‍ ആരൊക്കെയാണ്?

മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്ലി, പി ചിദംബരം തുടങ്ങിയ നിരയിലേക്കാണ് നിര്‍മ്മല സീതാരാമനും ഇടം പിടിച്ചിരിക്കുന്നത്. 2019 മുതലാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. 2023 ഏപ്രിലില്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അഞ്ചാമത്തെ ബജറ്റാണ്.

അരുണ്‍ ജെയ്റ്റ്ലി, പി ചിദംബരം, യശ്വന്ത് സിന്‍ഹ, മന്‍മോഹന്‍ സിംഗ്, മൊറാര്‍ജി ദേശായി എന്നിവരാണ് ഇതിനു മുന്‍പ് തുടര്‍ച്ചയായി അഞ്ച് വാര്‍ഷിക സാമ്പത്തിക ബജറ്റ് അവതരിപ്പിച്ച മറ്റ് മന്ത്രിമാര്‍.

2014-ല്‍ മോദി സര്‍ക്കാരിന്റെ ധനമന്ത്രിയായതോടെ അഞ്ച് തവണയാണ് അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചത്. 2014-15 മുതല്‍ 2018-19 വരെയായിരുന്നു ഇത

shortlink

Related Articles

Post Your Comments

Related Articles


Back to top button