KeralaLatest NewsNews

സഹകരണ ബാങ്കുകളില്‍ സ്വര്‍ണവായ്പാ നടപടികളില്‍ കാര്യമായ മാറ്റം പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ സ്വര്‍ണവായ്പാ നടപടികളില്‍ കാര്യമായ മാറ്റം പ്രാബല്യത്തില്‍. സ്വര്‍ണവില കുറഞ്ഞാല്‍ പണയവായ്പയില്‍ ഉള്ള നഷ്ടം വായ്പക്കാരന്‍ നികത്തണം. നിശ്ചിത തുക അടക്കുകയോ അധിക സ്വര്‍ണം ഈട് നല്‍കുകയോ ചെയ്തില്ലെങ്കില്‍ നോട്ടീസ് നല്‍കി 14 ദിവസത്തിനുള്ളില്‍ പണയ സ്വര്‍ണം ബാങ്കിന് ലേലം ചെയ്യാം. ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി.

Read Also: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

വായ്പക്കാരനും ബാങ്കുമായി കൃത്യമായ ആശയവിനിമയത്തിനും പണയസ്വര്‍ണത്തിന്റെ ലേല നടപടിക്കും പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് (സെക്രട്ടറി), രണ്ട് ഭരണസമിതി അംഗം, ഒരു മുതിര്‍ന്ന ജീവനക്കാരന്‍ എന്നിവര്‍ അടങ്ങിയ ഉപസമിതി ഉണ്ടാക്കും. പണയത്തിലെ തിരിച്ചടവ് കൃത്യമാക്കാനും സംഘങ്ങളുടെ നഷ്ടം ഒഴിവാക്കാനുമാണിത്.

സ്വര്‍ണവില ഇടിയുമ്പോള്‍ പണയവായ്പയില്‍ നഷ്ടം ഉണ്ടായാല്‍ അത് ശാഖാ മാനേജര്‍ ഈ ഉപസമിതിയെ അറിയിക്കണം. കുറവ് നികത്തുന്നതിനാവശ്യമായ പണം അടയ്ക്കാനോ അധിക സ്വര്‍ണം ഈട് നല്‍കാനോ വായ്പക്കാരനോട് ആവശ്യപ്പെടാം. നികത്താത്തപക്ഷം, നോട്ടീസ് നല്‍കി 14 ദിവസത്തിനുള്ളില്‍ ലേലം ചെയ്യാം. സാധാരണ ലേലത്തിന് 14 ദിവസം സമയം അനുവദിച്ച് വായ്പക്കാരന് നോട്ടീസ് നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button