Latest NewsNewsBusiness

ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ: പുതിയ ഡയറക്ടർമാരെ നിയമിച്ചു, ആരൊക്കെയെന്ന് അറിയാം

സംരംഭകത്വത്തിലും, ബിസിനസ് രംഗത്തും വർഷങ്ങളുടെ അനുഭവ സമ്പത്താണ് ഇരുവർക്കും ഉള്ളത്

ഫാഷൻ രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തുകയാണ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ. ഇത്തവണ ഡയറക്ടർ സ്ഥാനത്തേക്ക് ഇളമുറക്കാരായ അനന്യ ബിർളയെയും ആര്യമാൻ വിക്രം ബിർളയെയുമാണ് നിയമിച്ചിരിക്കുന്നത്. സംരംഭകത്വത്തിലും, ബിസിനസ് രംഗത്തും വർഷങ്ങളുടെ അനുഭവ സമ്പത്താണ് ഇരുവർക്കും ഉള്ളത്. അടുത്തിടെ ആദിത്യ ബിർള മാനേജ്മെന്റ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡിൽ അനന്യ ബിർളയെയും ആര്യമാൻ വിക്രം ബിർളയെയും ഡയറക്ടർമാരായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സ്ഥാനക്കയറ്റം ഉണ്ടായിരിക്കുന്നത്.

പുതിയ കാലത്തെ ബിസിനസ് മാതൃകകളെക്കുറിച്ചും വിജയ തന്ത്രങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് ഇരുവരും. ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിലിനെ കൂടുതൽ ലാഭത്തിലേക്ക് നയിക്കാൻ ഇരുവരും തമ്മിലുള്ള സംയുക്തമായ പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

Also Read: വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങൾ: മുസ്ലിം ഇതര വിഭാഗങ്ങൾക്കായി പുതിയ വ്യക്തിനിയമം ഇനി യുഎഇയിലെ എല്ലാ എമിറ്റേറുകളിലും

shortlink

Post Your Comments


Back to top button