ThiruvananthapuramLatest NewsKeralaNews

നി​ര​വ​ധി മോ​ഷ​ണക്കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ

പാ​റ​ശാ​ല മു​രി​ങ്ങ​ര നെ​ടു​പ്പ​ഴി​ഞ്ഞി വീ​ട്ടി​ല്‍ വ​ന​ജ​കു​മാ​രി(മ​ല്ലി​ക, 45)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​റ​ശാ​ല: നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ ശേ​ഷം ത​മി​ഴ്നാ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി അറസ്റ്റിൽ.​ പാ​റ​ശാ​ല മു​രി​ങ്ങ​ര നെ​ടു​പ്പ​ഴി​ഞ്ഞി വീ​ട്ടി​ല്‍ വ​ന​ജ​കു​മാ​രി(മ​ല്ലി​ക, 45)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​റ​ശാ​ല പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.​

പാ​റ​ശാ​ല, നെ​യ്യാ​റ്റി​ന്‍​ക​ര, വെ​ള്ള​റ​ട പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ സ്ത്രീയാണ് അറസ്റ്റിലായത്.

Read Also : ചിന്ത മാത്രമല്ല, പലരും കുടുങ്ങിയേക്കും! നെഞ്ചിടിപ്പേറ്റി മുഴുവന്‍സമയ രാഷ്ട്രീയക്കാരുടെ പ്രബന്ധങ്ങള്‍ നിരീക്ഷണത്തില്‍

ക​ഴി​ഞ്ഞ പ​തി​നാ​റി​ന് രാ​വി​ലെ പ​ത്തി​ന് നെ​ടി​യാം​കോ​ട്ട് മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ഓ​ട്ടോ​യി​ല്‍ ക​യ​റി ധ​നു​വ​ച്ച​പു​ര​ത്ത് എ​ത്തി അ​വി​ടെ​ന്നൊ​രു മൊ​ബൈ​ല്‍ ഫോ​ണും 4000 രൂ​പ​യും ബാ​ങ്ക് രേ​ഖ​ക​ളും മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

മാ​സങ്ങൾക്കു മു​മ്പ് ഉ​ദ​യം​കു​ള​ങ്ങ​ര​യി​ല്‍ നി​ന്ന് 35,000 രൂ​പ, സ്വ​ര്‍​ണ​മാ​ല എ​ന്നി​വ മോ​ഷ്ടി​ച്ച​തി​ന് നി​ല​വി​ല്‍ പാ​റ​ശാ​ല പൊലീ​സി​ല്‍ വ​ന​ജ കു​മാ​രി​ക്കെ​തി​രെ കേ​സു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button