കടുത്തുരുത്തി: ഭക്ഷ്യവിഷബാധ മൂലം കടുത്തുരുത്തിയിൽ ഒരു പശു ചത്തു. നിരവധി കര്‍ഷകരുടെ കന്നുകാലികള്‍ക്ക് പലവിധ അസ്വസ്ഥതകള്‍ ബാധിച്ചിട്ടുണ്ട്.
കടുത്തുരുത്തി ബ്ലോക്കിന് കീഴില്‍ കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂര്‍, കെഎസ് പുരം തുടങ്ങിയ മേഖലകളിലെല്ലാം പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കടുത്തുരുത്തി ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സിന്ധ്യ പറഞ്ഞു.
Read Also : ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും 8 മന്ത്രിമാർക്ക് ഇന്നോവ ക്രിസ്റ്റ, മുഹമ്മദ് റിയാസിന് രണ്ട് ഔദ്യോഗിക വാഹനങ്ങള്‍
ആപ്പാഞ്ചിറയിലെ ക്ഷീരസംഘം പ്രസിഡന്റ് ജോബി ജോസഫിന്റെ രണ്ട് പശുക്കള്‍ വിഷബാധയേറ്റു വീണു. ജോബിയുടെ പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതോടെ 50 ലിറ്ററോളം പാല് അളന്നിരുന്നതു 12 ലിറ്ററായി കുറഞ്ഞു. വാലാച്ചിറ സ്വദേശിയായ ക്ഷീരകര്ഷകന് എന്‍.എസ്. കുര്യന് നിലപ്പനയുടെ പശുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റു.
കെഎസ് പുരം ക്ഷീരസംഘത്തില്‍ പാല് അളക്കുന്ന ക്ഷീരകര്ഷകര്കരുടെ കന്നുകാലികള്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കടുത്തുരുത്തി സംഘത്തില്‍ പാലളക്കുന്ന ഒരു ക്ഷീരകര്‍ഷകയുടെ കന്നുകാലിയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചത്തത്.
Post Your Comments