KeralaCinemaMollywoodNewsEntertainment

‘ഡിവോഴ്സ് ദൈവം ഭാമക്ക് കൊടുത്ത ശിക്ഷ’: നടിമാരെ വിവാഹം കഴിച്ചാൽ നല്ല ജീവിതം കിട്ടില്ലെന്ന് സന്തോഷ് വർ‌ക്കി

നടി ഭാമയ്ക്ക് നേരെ വ്യക്തിയധിക്ഷേപവുമായി സന്തോഷ് വർക്കി. 2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. അരുൺ ആണ് ഭാമയുടെ ഭർത്താവ്. കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. താരം വിവാഹമോചിതയാകാൻ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകളിൽ ഭാമ വിശദീകരണം നൽകിയിരുന്നുമില്ല. ഇതോടെയാണ്, ഭാമയെയും സിനിമ നടിമാരെയും അധിക്ഷേപിച്ച് സന്തോഷ് വർക്കി രംഗത്തെത്തിയത്.

‘പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും. സത്യത്തിൽ സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്. അവർ വളരെ ഇമോഷണൽ ആണ്. പല നടിമാരും നാലുവിവാഹം വരെ കഴിച്ചിട്ടുണ്ട്. ഭാമയുടെ ഡിവോഴ്സിനെ പറ്റി പറയുകയാണെങ്കിൽ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്. അതിന് കാരണം അവർക്ക് ഇനി ഇതിന് പുറകെ പോകാൻ വയ്യ. ഒരു കുടുംബ ജീവിതവുമായി മുന്നോട്ടു പോകണം എന്നൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു. എന്നാൽ, അതുകൊണ്ട് ദൈവം അവർക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്സ്’, സന്തോഷ് വർക്കി പറഞ്ഞു.

നിരവധി ആളുകളാണ് വീഡിയോക്ക് കമന്റുമായെത്തുന്നത്. ഭാമ ചെയ്തത് തെറ്റാണ്. പക്ഷേ അവരുടെ ഒരു മോശം അവസ്ഥയിൽ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. ഒരാൾക്ക് ഒരു മോശം അവസ്ഥ വരുമ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയായ നടപടിയായി തോന്നുന്നില്ല എന്നും ചിലർ കമന്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button