ThiruvananthapuramKeralaNattuvarthaLatest NewsNews

ആരും കാണാത്തതിനെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടതില്ല: നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അപൂര്‍വ്വയിനത്തില്‍പ്പെട്ട പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം ശുപാര്‍ശ തള്ളി.

പശ്ചിമഘട്ടത്തില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ശുപാര്‍ശ മുന്നോട്ടുവച്ചത്. ഇതിനെ പിഗ്‌നോസ് തവളയെന്നും പന്നിമൂക്കന്‍ തവളയെന്നും വിളിക്കാറുണ്ട്.

ഫേസ്ബുക്കിൽ നിങ്ങൾ ഈ ഏഴുതരം ആൾക്കാരെ ധൈര്യമായി അൺഫ്രണ്ട് ചെയ്യാം

എന്നാൽ, വന്യ ജീവി ബോര്‍ഡില്‍ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടര്‍ന്ന് ബോര്‍ഡ് യോഗം ശുപാര്‍ശ തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button