
പാലക്കാട്: മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പൂലി ഇറങ്ങിയെന്ന് സംശയം. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നു.
തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു. ഇതിനിടെ വന്യമൃഗ ശല്യത്തിന് പരിഹാരം തേടി വയനാട് പൊന്മുടികോട്ടയിലെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കും.
രാവിലെ 10 മണിമുതൽ ബത്തേരി ആയിരംകൊല്ലി റോഡാണ് നാട്ടുകാർ ഉപരോധിക്കുക. 2 മാസം കഴിഞ്ഞിട്ടും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം.
Post Your Comments