Life StyleHealth & Fitness

നല്ല ഉറക്കം കിട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകല്‍ സമയങ്ങളില്‍ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്.

പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്‌ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. ഉറങ്ങാന്‍ കിടന്നതിനുശേഷം മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ മുതലായവ ഉപയോഗിക്കുന്ന ശീലവും ഉറക്കത്തെ നഷ്ടപ്പെടുത്തും. എന്നും കൃത്യ സമയത്ത് തന്നെ ഉറങ്ങാന്‍ കിടക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Read Also: വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയില്‍ വൈദഗ്ധ്യം ഉള്ളവര്‍ വേറെയും ഉണ്ടല്ലോ? മന്ത്രി ബിന്ദു

രാത്രി നല്ല ഉറക്കം കിട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

1. രാത്രി ഉറങ്ങുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ മുതലായവ ഉപയോഗിക്കുന്ന ശീലം അവസാനിപ്പിക്കുക.

2. രാത്രി ഉറങ്ങുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നതും ഉറക്ക തടസത്തിന് കാരണമാകാം. അതിനാല്‍ ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പ് ഭക്ഷണം മിതമായി കഴിക്കാന്‍ ശ്രമിക്കുക.

3. കാപ്പിയുടെ ഉപയോഗം ഉറക്കം കുറയ്ക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കഫൈന്‍ ഉപയോഗം കുറയ്ക്കാം.

4. വറുത്തതും, കൊഴുപ്പടങ്ങിയതും, എരിവുള്ളതുമായവ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ഒഴിവാക്കുക.

5. ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.

6. നേന്ത്രപ്പം, കിവി, മത്തന്‍ വിത്ത്, ബദാം തുടങ്ങി ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

7. സ്‌ട്രെസും ഉറക്കത്തെ തടസപ്പെടുത്തു. അതിനാല്‍ സ്‌ട്രെസ് കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button