വാഷിംഗ്ടൺ: 2020 ൽ ചൈനയുമായി യുദ്ധമുണ്ടാകുമെന്ന് യുഎസ് എയർഫോഴ്‌സ് ജനറൽ. അതിനായി തീവ്രപരിശീലനം നടത്തണമെന്ന് അദ്ദേഹം സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകി. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുഎസ് എയർ മൊബിലിറ്റി കമാൻഡിന്റെ മേധാവി ജനറൽ മൈക് മിനിഹനാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇതുസംബന്ധിച്ച് അദ്ദേഹം നൽകിയ കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നു.
തായ്‌വാൻ സംഘർഷം 2025ൽ അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധത്തിൽ കലാശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മനസ്സു പറയുന്നതു 2025ൽ യുദ്ധം നടക്കുമെന്നാണ്. തായ്‌വാനിൽ 2024 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതും ചൈന പ്രസിഡന്റ് യുദ്ധത്തിന് ഒരു കാരണമാക്കും. 2024ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തിരക്കിലാവും എന്നതും ചൈനയ്ക്കു സൗകര്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022ൽ ചൈനീസ് പ്രസിഡന്റ് യുദ്ധസമിതിക്കു രൂപം നൽകിയതും 2025ൽ യുദ്ധമുണ്ടാകുമെന്നതിന്റെ സൂചനയായി മിനിഹൻ വ്യക്തമാക്കി. അതേസമയം, ഇതു ചൈനയെ സംബന്ധിച്ച രാജ്യത്തിന്റെ നിലപാടല്ലെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ പെന്റഗണും വൈറ്റ് ഹൗസും പ്രതികരണം നടത്തിയിട്ടില്ല.
Post Your Comments