നൈജീരിയയിലെ പഴയ കറൻസി നോട്ടായ നൈറ കറൻസി മാറ്റാനുളള സമയപരിധി ദീർഘിപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് നൈജീരിയ. റിപ്പോർട്ടുകൾ പ്രകാരം, 10 ദിവസത്തേക്ക് കൂടിയാണ് പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ അവസരം നൽകിയിരിക്കുന്നത്. ഇതോടെ, നൈജീരിയക്കാർക്ക് ഫെബ്രുവരി 10 വരെ പഴയ 1,000, 500, 200 നൈറ നോട്ടുകൾ പുതുക്കി വാങ്ങാൻ സാധിക്കുന്നതാണ്. കഴിഞ്ഞ മാസമാണ് പുതുതായി രൂപകൽപ്പന ചെയ്ത നോട്ടുകൾ പുറത്തിറക്കാൻ നൈജീരിയയിലെ സെൻട്രൽ ബാങ്ക് തീരുമാനിച്ചത്. ഇതോടെ, പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ ബാങ്കുകളിൽ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
ഇത്തവണ സമയപരിധി ഉയർത്തിയത് ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും. കൂടാതെ, ബാങ്കുകളിൽ അനുഭവപ്പെടുന്ന നീണ്ട ക്യൂ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. നൈജീരിയയിൽ നിലവിലുള്ള പണത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകുന്നതിന്റെയും, ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നൈജീരിയൻ ജനതയിൽ കൂടുതൽ എത്തിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ കറൻസികൾ രാജ്യത്ത് പുറത്തിറക്കിയത്.
Also Read: വിമാനം തട്ടിക്കൊണ്ടുപോയെന്ന് വ്യാജസന്ദേശം: എൻജിനീയർ അറസ്റ്റിൽ
രാജ്യത്ത് പെട്ടെന്ന് നടപ്പിലാക്കിയ നോട്ടുകളുടെ പുനർരൂപകൽപ്പനയ്ക്കെതിരെ ഒട്ടനവധി ആളുകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നൈജീരിയയിൽ പഴയ കറൻസികൾ നിർത്തുന്നതുമായി ബന്ധപ്പെട്ട സമയപരിധി ഘട്ടം ഘട്ടമായി കുറയ്ക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിച്ചത്.
Post Your Comments