ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ ആക്ടീവ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. ഒബിഡി2 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഹോണ്ടയുടെ പുതിയ ആക്ടീവ 2023 പുറത്തിറക്കിയിരിക്കുന്നത്. വ്യത്യസ്ഥമായ ഒട്ടനവധി സവിശേഷതകളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.
വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിനായി സ്മാർട്ട് ഫൈൻഡും, താക്കോൽ ഇല്ലാതെ വാഹനം ലോക്ക്/ അൺലോക്ക് ചെയ്യുന്നതിനായി സ്മാർട്ട് കീയും നൽകിയിട്ടുണ്ട്. കൂടാതെ, വാഹന മോഷണം തടയുന്നതിനായി സ്മാർട്ട് സേഫ് സംവിധാനവും പ്രധാന ആകർഷണീയതകളിൽ ഒന്നാണ്. വളരെ മനോഹരമായ ഡിസൈനിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അലോയി വീലുകൾ, പ്രീമിയം നിറവും ത്രീഡി എംബ്ലവും, ഹെഡ് ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Also Read: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പേൾ സൈറൺ ബ്ലൂ, ഡീസന്റ് ബ്ലൂ മെറ്റാലിക്, റെബൽ റെഡ് മെറ്റാലിക്, ബ്ലാക്ക്, പേൾ പ്രഷ്യസ് വൈറ്റ്, മാറ്റെ ആക്സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ആറ് നിറങ്ങളിൽ ലഭ്യമാണ്. പ്രധാനമായും മൂന്ന് വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. സ്റ്റാൻഡേർഡ് മോഡലിന്റെ വില 74,536 രൂപയും, ഡീലക്സ് മോഡലിന്റെ വില 77,036 രൂപയും, സ്മാർട്ട് മോഡലിന്റെ വില 80,537 രൂപയുമാണ്.
Post Your Comments