ശ്രീനഗര്‍: ചൈനക്കാര്‍ നമ്മുടെ ഭൂമി കൈക്കലാക്കി എന്നതിനെ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ പിന്തുടരുന്ന സമീപനം അങ്ങേയറ്റം അപകടകരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി. അത് കൂടുതല്‍ ആക്രമണാത്മകമായ കാര്യങ്ങള്‍ ചെയ്യാന്‍ ചൈനയ്ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ഇന്ത്യൻ പാസ്പോർട്ടുമായി വ്യാജൻ, സംശയം തോന്നി ‘ജനഗണമന’ പാടാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞതോടെ കുടുങ്ങി
ചൈനയുടെ സമീപനത്തോട് ശക്തമായി ഇടപെടുമെന്നും ഇന്ത്യയുടെ ഭൂമി കൈക്കാലാക്കിയത് വെച്ചുപൊറുപ്പിക്കില്ല എന്ന് സര്‍ക്കാര്‍ പറയണമെന്നും ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ശ്രീനഗറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ചൈനക്കാരെ നേരിടാനുള്ള വഴി അവരെ നേരിടുക എന്നത് മാത്രമാണ്. ചൈന ഇന്ത്യയുടെ ഭൂമിയിലാണ് ഇരിക്കുന്നതെന്നും അത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കാന്‍ പോകുന്ന ഒന്നല്ലെന്നും ദൃഢമായും വ്യക്തമായും സര്‍ക്കാര്‍ പറയണം. ചൈനക്കാര്‍ ഇന്ത്യയില്‍ നിന്ന് ഭൂമിയൊന്നും കൈക്കലാക്കിയിട്ടില്ലെന്ന ധാരണയുള്ള രാജ്യത്തെ ഒരേയൊരു വ്യക്തി ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഞാന്‍ അടുത്തിടെ ചില മുന്‍ സൈനികരെ കണ്ടു, ലഡാക്കില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം 2000 ചതുരശ്ര കിലോമീറ്റര്‍ ചൈന കയ്യേറിയതായി വ്യക്തമാക്കി’, രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments