മസ്‌കത്ത്: ബിദിയ ഡെസേർട്ട് അഡ്വെഞ്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. ബിദിയ വിലായത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ഗവർണറുടെ ഓഫീസ്, സർക്കാർ വകുപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ബിദിയ ഡെസേർട്ട് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. നോർത്ത് അൽ ശർഖിയ ഗവർണർ ശൈഖ് അലി ബിൻ അഹ്മദ് അൽ ഷംസി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ശീതകാല ടൂറിസം പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഫെബ്രുവരി 3 നാണ് ഫെസ്റ്റിവൽ സമാപിക്കുന്നത്. മരുഭൂ പ്രദേശങ്ങളിൽ നടത്തുന്ന സാഹസിക പ്രവർത്തനങ്ങൾ, കാർ റേസ്, ബലൂൺ റൈഡ്, പാരാഗ്ലൈഡിങ് തുടങ്ങിയവ ഫെസ്റ്റിവലിന്റെ ആകർഷണങ്ങളാണ്. ലേസർ ഷോകൾ, ഒട്ടകപ്പുറത്തുള്ള സവാരി തുടങ്ങിയവയും ഫെസ്റ്റിവലിലുണ്ട്.
Read Also: യുഎഇയിൽ താമസ വിസയുള്ളവർക്ക് സന്തോഷ വാർത്ത: യുകെ വിസ 15 ദിവസത്തിനുള്ളിൽ ലഭിക്കും
Post Your Comments