KottayamLatest NewsKeralaNattuvarthaNews

കൂ​ത്താ​ട്ടു​കു​ള​ത്ത് ആ​സാം സ്വ​ദേ​ശി ജീവനൊടുക്കിയ നിലയിൽ

ബ​ബൂ​ൾ ഹു​സൈ​ൻ (36) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: കൂ​ത്താ​ട്ടു​കു​ള​ത്ത് ആ​സാം സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ബൂ​ൾ ഹു​സൈ​ൻ (36) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​ബൂ​ലും ഭാ​ര്യ റു​ക്‌​സാ​ന​യും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റു​ക്സാ​ന​യെ ബ​ബൂ​ൾ മ​ർ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ സ​മീ​പ​ത്തെ വീ​ട്ടി​ലാ​ണ​ത്രെ രാ​ത്രി ക​ഴി​ഞ്ഞ​ത്. രാ​വി​ലെ തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ബ​ബൂ​ലി​നെ വീ​ടി​നു പി​ന്നി​ൽ മ​രി​ച്ച നി​ല​യി​ലാ​ണു ക​ണ്ടെ​ത്തി​യ​ത്.

Read Also : ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, ചൈനയിൽ സ്മാർട്ട്ഫോൺ വിപണി ഇടിവിലേക്ക്

മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്ന ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​താണെന്നാ​ണ് പൊലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹം ഭാ​ഗി​ക​മാ​യി തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ് കണ്ടെത്തിയത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ളേറ്റിട്ടുണ്ട്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button