കൊച്ചി : അച്ഛനും അമ്മയുമാണ് തന്നെ വളര്‍ത്തി വലുതാക്കിയ ദൈവമെന്ന് നടന് ഉണ്ണി മുകുന്ദന്. അവരെ തെറി പറഞ്ഞാല്‍ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയും .അതിന് ഭീഷണിപ്പെടുത്തുന്നതോ, വോയ്സ് റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിടുന്നതോ ഒന്നും നടപടിയാകില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. അതിന്റെ പേരിൽ തന്റെ സിനിമാ ജീവിതം പോയാലും പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു.
യൂട്യൂബറുമായുള്ള വിഷയത്തില്‍ തന്റെ നിലപാട് ഉറപ്പിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്. മാതാപിതാക്കളെയും കൂടെ അഭിനയിച്ച കൊച്ചുകുഞ്ഞിനെയും ആര് തെറി പറഞ്ഞാലും തിരിച്ചു തെറി പറയും. അത് ഇനി എത്ര വലിയ ആളാണെങ്കിലും തനിക്കത് വിഷയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ഇങ്ങനെയാണ്. ഒരു പരിധിവരെ തന്റെ ഭാഗത്ത് നിന്ന് പ്രശ്നം ഉണ്ടാവാതിരിക്കാനും തെറ്റുകള്‍ തിരുത്താനും ശ്രമിക്കും. എനിക്ക് വ്യക്തികളെ വേദനിപ്പിച്ചിട്ട് ഒന്നും നേടാനില്ല . പത്ത് വര്‍ഷം മുന്‍പ് താന്‍ എങ്ങനെയായിരുന്നുവെന്ന് ആരെയും ഇനി ബോദ്ധ്യപ്പെടുത്തേണ്ട കാര്യമൊന്നും എനിക്കില്ല .- ഉണ്ണി മുകുന്ദന് പറഞ്ഞു.
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യൂട്യൂബര്‍ക്കെതിരെ ഉണ്ണി മുകുന്ദന് രംഗത്തുവന്നത്. തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയില്‍ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് യൂട്യൂബറോട് വൈകാരികമായി പ്രതികരിക്കേണ്ടി വന്നതെന്ന് പിന്നീട് ഉണ്ണി മുകുന്ദന് പറയുകയും ചെയ്തു..
Post Your Comments