വാഹന പ്രേമികൾക്ക് സന്തോഷ വാർത്തയുമായാണ് ഇത്തവണ മാരുതി സുസുക്കി എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2023- 24 സാമ്പത്തിക വർഷത്തിൽ തന്നെ മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ വിപണിയിൽ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, നേരത്തെ പറഞ്ഞതിലും ഒരു വർഷം മുൻപ് തന്നെ മാരുതി സുസുക്കിയുടെ ഇലക്ട്രിക്ക് കാർ വിപണി കീഴടക്കാൻ എത്തുമെന്നാണ് സൂചന. രാജ്യത്ത് ഇലക്ട്രിക് കാറുകൾക്ക് സ്വീകാര്യത വർദ്ധിച്ചതോടെയാണ് മാരുതിയുടെ പുതിയ നീക്കം.
ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ ശക്തമായ മുന്നേറ്റം നേടാനാണ് മാരുതിയുടെ ശ്രമം. 2030 വരെ എല്ലാ വർഷവും ഓരോ മോഡലുകൾ വിൽപ്പനയ്ക്ക് എത്തുന്നതാണ്. കൂടാതെ, 2030 എത്തുന്നതോടെ മാരുതി വിൽക്കുന്ന ആകെ വാഹങ്ങളുടെ 15 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാകാൻ സാധ്യതയുണ്ട്. ഇലക്ട്രിക് വാഹന രംഗത്ത് ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് മാരുതിയുടെ പ്രധാന എതിരാളികൾ.
Also Read: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു: കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങൾ
നിലവിൽ, 43 ശതമാനം വിപണി വിഹിതവും മാരുതിയുടെ കൈകളിലാണ്. അടുത്ത സാമ്പത്തിക വർഷം മുതൽ വിപണി വിഹിതം 50 ശതമാനമായി ഉയർത്താനുള്ള നീക്കങ്ങൾ മാരുതി നടത്തുന്നുണ്ട്. അതേസമയം, വിൽപ്പന ലക്ഷ്യം കമ്പനി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഇതോടെ, ഒരു വർഷം 32 ലക്ഷം യൂണിറ്റ് വാഹനങ്ങളുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്.
Post Your Comments