പാണ്ടിക്കാട്: അയൽവാസിയും ബന്ധുവുമായ യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വളരാട് സ്വദേശി കാരാപറമ്പിൽ വേലായുധനെയാണ് (50) അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ജനുവരി 26-ന് രാത്രി 9.30-ന് ആണ് കേസിനാസ്പദമായ സംഭവം. വേലായുധൻ വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ഇയാൾ വീട്ടുമുറ്റത്ത് വെച്ച് ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിക്കാൻ ശ്രമിച്ചു. ഇതു കണ്ട് രക്ഷപ്പെടുത്താൻ ചെന്ന അയൽവാസിയുടെ മേൽ പ്രതി വീട്ടിൽ സൂക്ഷിച്ച പെട്രോൾ ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.
തീ പടർന്നയുടൻ പൊള്ളലേറ്റ യുവാവ് ടീ ഷർട്ട് ഊരിമാറ്റിയതിനാൽ വലിയ അപകടം ആണ് ഒഴിവായത്. പൊള്ളലേറ്റയാളുടെ ചെറിയച്ഛനായ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments