
ഇന്ത്യൻ വിപണിയിലെ ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ് ഇൻഫിനിക്സ്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകളാണ് ഇൻഫിനിക്സ് വിപണിയിൽ അവതരിപ്പിക്കുന്നത്. അത്തരത്തിൽ ഇൻഫിനിക്സ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 13,000 രൂപയ്ക്ക് താഴെ സ്വന്തമാക്കാൻ സാധിക്കുന്ന ഹാൻഡ്സെറ്റാണ് ഇൻഫിനിക്സ് നോട്ട് 11. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും 1080 × 2400 പിക്സൽ റെസലൂഷനും ലഭ്യമാണ്.
മീഡിയടെക് ഹീലിയോ ജി88 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: നല്ല ഉറക്കത്തിന് കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍!
50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റുകളുടെ ഇന്ത്യൻ വിപണി വില 12,799 രൂപയാണ്.
Post Your Comments