ദോഹ: രാജ്യത്തേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു മാസത്തേക്ക് 50 റിയാൽ ആണ് ഇൻഷുറൻസ് തുക.
വിസ കാലാവധി നീട്ടുമ്പോഴും ഇൻഷുറൻസ് ബാധകമാണ്. സന്ദർശക വിസ ലഭിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നാണ് നിർദ്ദേശം. ഖത്തറിൽ എത്ര ദിവസം താമസിക്കുന്നുണ്ടോ അത്രയും ദിവസത്തെ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്.
അപകടം, എമർജൻസി എന്നിവയ്ക്കുള്ള ചികിത്സയും അടിസ്ഥാന ആരോഗ്യ സേവനങ്ങളുമാണ് ഇൻഷുറൻസ് പരിധിയിൽ വരുന്നത്. മറ്റ് രോഗങ്ങൾക്കുള്ള ആരോഗ്യ പരിചരണത്തിനുള്ള പ്രീമിയം ഇൻഷുറൻസ് കമ്പനികൾക്ക് നിശ്ചയിക്കാം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments