ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ് സിനിമാ നടി ഐശ്വര്യ രാജേഷിൻറെ പോസ്റ്റ് പങ്കുവെച്ച് കേരളത്തിലെ സിനിമാക്കാർക്കെതിരെ ബിന്ദു അമ്മിണി. മുഖ്യമന്ത്രി മുതൽ സിനിമാ പ്രവർത്തകർ വരെ ഒരു രക്ഷയും ഇല്ല. കേരളത്തിലും ഉണ്ട് കുറച്ചു സിനിമക്കാർ എന്നാണ് ബിന്ദു അമ്മിണി പറയുന്നത്. തമിഴ്‌നാട്ടിലേക്ക് താമസം മാറിയാലോ എന്നാണ് ആലോചന എന്നും ഇവർ പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് ഇങ്ങനെ,
തമിഴ്നാട്ടിലേക്ക് താമസം മാറ്റിയാലോ എന്നാലോചന. മുഖ്യമന്ത്രി മുതൽ സിനിമാ പ്രവർത്തകർ വരെ ഒരു രക്ഷയും ഇല്ല.
കേരളത്തിലും ഉണ്ട് കുറച്ചു സിനിമക്കാർ..
അതേസമയം, ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതിന് എതിരെ ഐശ്വര്യ രാജേഷ് രംഗത്തെത്തിയത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല. അത് മനുഷ്യര്‍ സൃഷ്ടിച്ച നിയമങ്ങള്‍ മാത്രമാണ്. നമ്മള്‍ എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്നത് ഒരു ദൈവവും പറഞ്ഞിട്ടില്ല എന്നാണ് ഐശ്വര്യ പറയുന്നത്.
നമ്മള്‍ എന്തു കഴിക്കണം, എന്തു ചെയ്യണം എന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇതെല്ലാം നമ്മള്‍ മനുഷ്യരാണ് സൃഷ്ടിച്ചത്. ദൈവത്തിന് ഈ വേര്‍തിരിവുമായി ഒരു ബന്ധവുമില്ല. ശബരിമല ക്ഷേത്രത്തില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തര്‍ പുണ്യഭൂമിയില്‍ പ്രവേശിക്കുന്നതില്‍ ഒരു ദൈവത്തിനും അസ്വസ്ഥനാകാന്‍ കഴിയില്ല എന്നാണ് ഐശ്വര്യ പറയുന്നത്. ഇതിനെയാണ് ബിന്ദു അമ്മിണി പിന്തുണച്ചത്.
Post Your Comments