ശമ്പളക്കുടിശ്ശിക വിവാദം കെട്ടടങ്ങും മുൻപേ വീണ്ടും വിവാദത്തിൽ പെട്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധത്തിൽ ഗുരുതര പിഴവാണ് കണ്ടെത്തിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളിൽ ഒന്നാണ് ചങ്ങമ്പുഴയുടെ ‘വാഴക്കുല’. എന്നാൽ ചിന്ത ജെറോമിൻറെ പ്രബന്ധത്തിൽ വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണ്. സംഭവം പുറത്തുവന്നതോടെ, ചിന്തയ്ക്ക് നേരെ വൻ വിമർശനവും പരിഹാസവുമാണ് ഉയരുന്നത്. വിഷയത്തിൽ ചിന്തയെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ.
ഏണസ്റ്റോ ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നു പ്രസംഗിച്ച് കയ്യടി നേടിയ ധീരസഖാവാണ് ചിന്ത ജെറോമെന്നും, അതിനാൽ ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഒ.എൻ.വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അൽഭുതപ്പെടാനില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു. ചിന്ത ജെറോമിനു ഡിലിറ്റ് കൂടി നൽകാവുന്നതാണെന്ന് അദ്ദേഹം പറയുന്നു.
എ ജയശങ്കറിന്റെ പ്രതികരണമിങ്ങനെ:
‘ഈ മാപ്രകൾക്ക് വേറെ ജോലിയില്ലേ? സഖാവ് ചിന്താ ജെറോമിൻ്റെ പിഎച്ച്ഡി പ്രബന്ധത്തിൽ ‘ഗുരുതരമായ’ തെറ്റുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ‘കണ്ടുപിടിച്ചു’ റിപ്പോർട്ട് ചെയ്യുന്നു. ‘വാഴക്കുല’ എന്ന വിപ്ലവ കാവ്യം രചിച്ചത് നവോത്ഥാനകാല കവി വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പ്രബന്ധത്തിലുണ്ടത്രേ. ഏണസ്റ്റോ ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നു പ്രസംഗിച്ചു കയ്യടി നേടിയ ധീരസഖാവാണ് ചിന്താ ജെറോം. ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഒ.എൻ.വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അൽഭുതപ്പെടാനില്ല. ചിന്താ ജെറോമിനു ഡിലിറ്റ് കൂടി നൽകാവുന്നതാണ്.
Post Your Comments