ThiruvananthapuramLatest NewsKeralaNattuvarthaNews

റ​ഷ്യ​ൻ സ്വ​ദേ​ശി​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം : യുവാവ് അ​റ​സ്റ്റി​ൽ

ചെ​ന്നൈ രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി അ​ൻ​വ​ർരാ​ജ(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

വി​ഴി​ഞ്ഞം: റ​ഷ്യ​ൻ സ്വ​ദേ​ശി​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യുവാവ് അ​റ​സ്റ്റി​ൽ. ചെ​ന്നൈ രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി അ​ൻ​വ​ർരാ​ജ(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​വ​ളം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മുന്നറിയിപ്പുമായി ഗൂഗിൾ വീണ്ടും രംഗത്ത്, ഇന്ത്യൻ ആൻഡ്രോയിഡ് ഫോണുകളിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയേക്കും

ഇ​ക്ക​ഴി​ഞ്ഞ 22-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റ​ഷ്യ​ൻ സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ​ത്തി​ര​ണ്ടുകാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അറസ്റ്റ്. ചെ​ന്നൈ​യി​ൽ ​നി​ന്ന് കോ​വ​ള​ത്തെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളാ​യ അ​ൻ​വ​ർ​രാ​ജ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത റ​ഷ്യ​ൻ യു​വ​തി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് ഇ​വ​ർ വു​മ​ൺ ഹെ​ൽ​പ്പ് ഡെ​സ്കി​ൽ പ​രാ​തി നൽകുകയായിരുന്നു. അ​വി​ടെ നി​ന്നു​ള്ള നി​ർ​​ദ്ദേശ​ത്തെ തു​ട​ർ​ന്ന്, വി​ദേ​ശി​യു​ടെ മൊ​ഴി​യെ​ടു​ത്ത കോ​വ​ളം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സം​ഭ​വ ശേ​ഷം ​മു​ങ്ങി​യ അ​ൻ​വ​ർ​രാ​ജ​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ​ സ​ഹാ​യ​ത്തോ​ടെയാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button