
വിഴിഞ്ഞം: റഷ്യൻ സ്വദേശിനിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈ രാമനാഥപുരം സ്വദേശി അൻവർരാജ(24)നെയാണ് അറസ്റ്റ് ചെയ്തത്. കോവളം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : മുന്നറിയിപ്പുമായി ഗൂഗിൾ വീണ്ടും രംഗത്ത്, ഇന്ത്യൻ ആൻഡ്രോയിഡ് ഫോണുകളിൽ വമ്പൻ മാറ്റങ്ങൾ വരുത്തിയേക്കും
ഇക്കഴിഞ്ഞ 22-നായിരുന്നു കേസിനാസ്പദമായ സംഭവം. റഷ്യൻ സ്വദേശിനിയായ നാൽപത്തിരണ്ടുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ചെന്നൈയിൽ നിന്ന് കോവളത്തെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളായ അൻവർരാജ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത റഷ്യൻ യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് ഇവർ വുമൺ ഹെൽപ്പ് ഡെസ്കിൽ പരാതി നൽകുകയായിരുന്നു. അവിടെ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന്, വിദേശിയുടെ മൊഴിയെടുത്ത കോവളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവ ശേഷം മുങ്ങിയ അൻവർരാജയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments