Latest NewsNewsLife StyleHealth & Fitness

അമിതവണ്ണം കുറയ്ക്കാൻ ഈ ഒറ്റമൂലികൾ പരീക്ഷിക്കൂ

ശരീരഭാരം കുറയ്ക്കാൻ ഏത് വഴികളും തേടാൻ മടിയില്ലാത്തവരാണ് നാം. വണ്ണം കുറയ്ക്കാനായി ശരീരം വിയർത്തുള്ള ഏർപ്പാടുകൾക്ക് മടി കാണിക്കുന്നവരും കുറവല്ല. അതേസമയം, സമയക്കുറവ് മൂലം ആരോഗ്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ജീവിതശൈലിയും പാരമ്പര്യവും എല്ലാം വെവ്വേറെ ആയതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ നടത്തുന്ന പരിശ്രമത്തിന്റെ ഫലങ്ങൾ എല്ലാവരിലും ഒരുപോലെ ലഭിക്കണമെന്നില്ല.

വയറ്റിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, ഹൃദയാഘാതം, ചിലതരം അർബുദങ്ങൾ തുടങ്ങിയ വളരെ സങ്കീർണ്ണങ്ങളായ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതിനാൽ, ഈ കൊഴുപ്പ് നീക്കം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. വയറ്റിലെ കൊഴുപ്പകറ്റി അമിത വണ്ണം കുറയ്ക്കാൻ ആയുർവേദത്തിൽ ചില എളുപ്പവഴികളുണ്ട്. ആയുർവേദമെന്നത് ഒരു ചികിത്സാ സമ്പ്രദായമാണെങ്കിലും വയറ്റിൽ അടിഞ്ഞു കൂടിയ കൊഴുപ്പകറ്റാനും അതുവഴി വണ്ണം കുറയ്ക്കാനും ആയുർവേദ ആശുപത്രികളിൽ പോയി കിടന്ന് ചികിത്സ തേടണമെന്നില്ല.

Read Also : ഗാർഹിക തൊഴിലാളികളുടെ വേതനം ഡബ്ല്യുപിഎസ് മുഖേന നൽകണം: തൊഴിലുടമകൾക്ക് നിർദ്ദേശവുമായി അധികൃതർ

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ആയുർവേദ ഔഷധങ്ങളിലൊന്നാണ് ഗുൽഗുലു. കോമിഫോറ മുകുൾ എന്ന മരത്തിന്റെ നീരിൽ നിന്നാണ് ഗുൽഗുലു ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന പ്ലാന്റ് സ്റ്റിറോൾ, ഗുഗ്ഗുൽസ്റ്റെറോൺ തുടങ്ങിയവ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

ദിവസം ചെല്ലുന്തോറും കൂടിവരുന്ന വണ്ണം എങ്ങനെ കുറയ്ക്കുമെന്നോർത്ത് ആശങ്കപ്പെടുന്നവർക്കുള്ള ഉത്തമ പരിഹാരമാർഗ്ഗമാണ് ത്രിഫല. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങളുടെ ഗുണങ്ങൾ ഒത്തുചേരുമ്പോഴുണ്ടാകുന്ന അത്ഭുതമാണ് ത്രിഫല. വളരെ പ്രശസ്തമായ ഈ ഔഷധക്കൂട്ട് ആയുർവേദത്തിലെ മിക്ക മരുന്നുകളുടെയും ചേരുവകളിലൊന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button