Latest NewsNewsBusiness

കോടികളുടെ നിക്ഷേപങ്ങൾക്കായുള്ള 207 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് തമിഴ്നാട് സർക്കാർ, കൂടുതൽ വിവരങ്ങൾ അറിയാം

വിവിധ കമ്പനികളുമായുള്ള കരാറുകൾ പൂർത്തിയാക്കുന്നതോടെ തമിഴ്നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്

ബിസിനസ് രംഗത്ത് വൻ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് തമിഴ്നാട്. കഴിഞ്ഞ ഇരുപത് മാസത്തിനിടെ തമിഴ്നാട്ടിൽ ചെറുകിട, ഇടത്തരം മേഖലയിൽ കോടികളുടെ നിക്ഷേപമാണ് എത്തിയത്. കണക്കുകൾ പ്രകാരം, 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കായുള്ള 207 ധാരണാപത്രത്തിലാണ് വിവിധ കമ്പനികളുമായി സർക്കാർ ഒപ്പുവച്ചിരിക്കുന്നത്. ഇത് ബിസിനസ് മേഖലയിൽ പുത്തൻ ഉണർവ് പകരുന്നതാണ്.

വിവിധ കമ്പനികളുമായുള്ള കരാറുകൾ പൂർത്തിയാക്കുന്നതോടെ തമിഴ്നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഏകദേശം 3.44 ലക്ഷം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുന്നതാണ്. ‘തമിഴ്നാട്ടിൽ ഇതിനോടകം 111 കമ്പനികൾ 13,726 കോടി രൂപയാണ് നിക്ഷേപിച്ചത്. കൂടാതെ, 15,529 പേർക്ക് വിവിധ കമ്പനികളിലായി ജോലി ലഭിച്ചിട്ടുണ്ട്’, തമിഴ്നാട് എംഎസ്എംഇ മന്ത്രി ടി.എം അൻബരശൻ പറഞ്ഞു. അതേസമയം, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ 3 സ്ഥാനമാണ് തമിഴ്നാടിന് ലഭിച്ചത്. മുൻപ് 14-ാം സ്ഥാനത്തായിരുന്നു.

Also Read: സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ പുതിയ നീക്കവുമായി ആമസോൺ, ഓഫീസുകൾ വിൽക്കാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button