Latest NewsKerala

ഹർത്താൽ ജപ്തി നടപടികളുടെ പേരിൽ ആരും വഴിയാധാരമാകില്ല: പോപ്പുലർ ഫ്രണ്ടിന് എസ്‌ഡിപിഐയുടെ പരസ്യ പിന്തുണ

കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ക്ക് പരസ്യ പിന്തുണയുമായി എസ്ഡിപിഐ രംഗത്ത്. എസ്ഡിപിഐയുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ലെന്ന് എസ്‍ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പറഞ്ഞു.

‘‘ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവർത്തകർ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ല’’– അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു പരസ്യപ്രഖ്യാപനം. പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്കു പകരമായി നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button