Latest NewsFootballNewsSports

മെസിയെ ഒന്ന് കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ ചെയ്തിരുന്നെങ്കില്‍ അത്രയും പ്രകോപിതനാവില്ലായിരുന്നു: റിക്വല്‍മി

ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു അര്‍ജന്‍റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ മത്സരം. മത്സരത്തിന് മുന്നോടിയായി ഡച്ച് പരിശീലകന്‍ ലൂയി വാന്‍ ഗാള്‍ അര്‍ജന്‍റീന ടീമിനെതിരെയും നായകന്‍ ലയണൽ മെസിക്കെതിരെയും നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

മത്സരം ഷൂട്ടൗട്ടില്‍ ജയിച്ചശേഷം വാന്‍ഗാളിന് അടുത്തെത്തിയ മെസി ഇനി എന്തെങ്കിലും പറയാനുണ്ടോ എന്നരീതിയില്‍ ഇരുചെവിയിലും പിടിച്ചുനില്‍ക്കുന്ന ദൃശ്യങ്ങളും ആരാധകര്‍ മറക്കാനിടയില്ല. എന്നാല്‍, അന്ന് മത്സരത്തിന് മുമ്പ് മെസിയെ അനാവശ്യമായി പ്രകോപിപ്പിക്കാതെ അദ്ദേഹത്തെ ഒന്ന് ആലിംഗനം ചെയ്യുകയോ ഉമ്മവെക്കുകയോ ചെയ്യുകയായിരുന്നു വാന്‍ ഗാള്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുൻ അർജന്റീനിയൻ ഇതിഹാസം റിക്വല്‍മി പറയുന്നു.

‘ഫുട്ബോളില്‍ ചില കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. മെസിയെ ദേഷ്യം പിടിപ്പിക്കുക എന്നത് അത്തരത്തിലൊന്നാണ്. കാരണം, ലോകത്തിലെ മികച്ച കളിക്കാരനെ പ്രകോപിപ്പിച്ചാല്‍ പിന്നെ അവനെ പിടിച്ചു നിര്‍ത്തുക എളുപ്പമല്ല. അത് അസാധ്യമാണ്’.

‘പ്രകോപിപ്പിക്കുന്നതിന് പകരം അവനെ ഒന്ന് കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ വാന്‍ ഗാള്‍ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം അത്രയും പ്രകോപിതനാവില്ലായിരുന്നു. അര്‍ജന്‍റീന മികച്ച ടീമായിരുന്നു. അതിനൊപ്പം മത്സരത്തിന് മുമ്പ് മെസിയെ വാന്‍ ഗാല്‍ പ്രകോപിപ്പിക്കുക കൂടി ചെയ്തതോടെ അര്‍ജന്‍റീനക്ക് അധിക മുന്‍തൂക്കമായി. കാരണം, ദേഷ്യം വന്നാല്‍ മറ്റ് ചില കളക്കാരെ പോലെ അവനെ എളുപ്പം പുറത്താക്കാനാലില്ല’ റിക്വല്‍മി പറഞ്ഞു.

Read Also:- ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെ? സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്ന് സുപ്രീം കോടതി

ബാഴ്സലോണ പരിശീലകനായിരിക്കെ വാന്‍ ഗാള്‍ അത് തന്‍റെ മുന്‍ സഹതാരം യുവാന്‍ റോമാന്‍ റിക്വല്‍മിയെ പരുഷമായി പരിഗണിച്ചതിനുള്ള മറുപടിയായിരുന്നു മെസിയുടെ വിജയാഘോഷം. ഇരു ചെവിയും പിടിച്ച് മെസി അനുകരിച്ചത് റിക്വല്‍മിയുടെ ഗോളാഘോഷമായിരുന്നു. ഗ്രൗണ്ടിലും പുറത്തും അപൂര്‍വമായി മാത്രം ദേഷ്യപ്പെടാറുള്ള മെസി മത്സരശേഷം മാധ്യമങ്ങളോട് സാസാരിക്കവെ തന്നെ നോക്കിയ ഹോളണ്ട് താരത്തെ ചീത്ത വിളിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button