രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം 5ജി സേവനങ്ങൾ വിന്യസിച്ചതോടെ ഇന്ന് 5ജി സ്മാർട്ട്ഫോണുകളുടെയും ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഐക്യുവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് ഐക്യു 9ടി 5ജി. വിപണിയിൽ പുറത്തിറക്കിയിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും ഇന്നും ജനപ്രീതിയുള്ള ഹാൻഡ്സെറ്റ് എന്ന സവിശേഷത ഐക്യു 9ടി 5ജി സ്മാർട്ട്ഫോണുകൾക്ക് ഉണ്ട്. ഈ ഹാൻഡ്സെറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്.1080 × 2400 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: വ്യവസായ രംഗത്ത് വൻ മുന്നേറ്റം: 20 മാസം കൊണ്ട് കേരളത്തിൽ ആരംഭിച്ചത് 1.4 ലക്ഷം സംരംഭങ്ങൾ
50 മെഗാപിക്സൽ, 13 മെഗാപിക്സൽ, 12 മെഗാപിക്സൽ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 120 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,700 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. പ്രധാനമായും ആൽഫ ബ്ലാക്ക് കളർ വേരിയന്റിലാണ് ഐക്യു 9ടി 5ജി വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റിന്റെ ഇന്ത്യൻ വിപണി വില 49,999 രൂപയാണ്.
Post Your Comments