Latest NewsNewsLife StyleHealth & Fitness

ഈ ലക്ഷണങ്ങൾ സ്‌ട്രോക്കിന്റേതാവാം

സ്‌ട്രോക്ക് അഥവാ പക്ഷാഘാതത്തെക്കുറിച്ച് നമ്മള്‍ ഏറെ കേട്ടിരിക്കും. എന്നാല്‍, ഇതില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് ‘സൈലന്റ് സ്‌ട്രോക്ക്’. തലച്ചോറിന്റെ ഏതെങ്കിലും ഒരുഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ‘സൈലന്റ് സ്‌ട്രോക്ക്’. ആരോഗ്യകാര്യങ്ങളില്‍ നമ്മള്‍ ഉറപ്പ് വരുത്തേണ്ട ചിലതിനെക്കുറിച്ച് പറയാം.

രക്തസമ്മര്‍ദ്ദം എപ്പോഴും വരുതിയിലായിരിക്കണം. അതുപോലെ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കണം. പ്രമേഹമുണ്ടെങ്കില്‍ അത് ഉയരാതെ ശ്രദ്ധിക്കുക. ഒരുപാട് മരുന്നുകള്‍ കഴിക്കുന്നവരും ഒന്ന് കരുതുന്നത് നല്ലതാണ്. ഇതെല്ലായ്‌പ്പോഴും ഒരു കാരണമാകാറില്ല, എങ്കിലും ചിലരില്‍ ചില ഘട്ടങ്ങളില്‍ ഇതും ഒരു കാരണമാകാറുണ്ട്.

Read Also : മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ഇതിന്റെയെല്ലാം കൂട്ടത്തില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഡയറ്റ്. ധാരാളം ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്‌സ്, സീഡ്‌സ് എന്നിവ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഉപ്പിന്റെ ഉപയോഗം തീര്‍ച്ചയായും മിതപ്പെടുത്തണം. അതുപോലെ പാക്കറ്റില്‍ വരുന്ന പ്രോസസ്ഡ് ഭക്ഷണവും പരമാവധി ഒഴിവാക്കാം.

വ്യായാമവും ഒരു പരിധി വരെ ‘സൈലന്റ് സ്‌ട്രോക്ക്’ ചെറുക്കും. ആരോഗ്യമുള്ള ശരീരം, പ്രായത്തിനൊത്തുള്ള തൂക്കം എന്നില എപ്പോഴും നമ്മളില്‍ വന്നുചേരാന്‍ സാധ്യതയുള്ള അസുഖങ്ങളില്‍ പലതിനേയും അകറ്റി നിര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button