പ്രമേഹം ബാധിച്ചിരിക്കുന്നു എന്ന് അറിയുന്നതു മുതല്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ട ആരോഗ്യ പ്രശ്‌നമാണിത്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ഭാഗമായി പ്രധാനമായി ഏറ്റവും കൂടുതല്‍ പേരില്‍ കാണാന്‍ സാധ്യതയുള്ള അസ്വസ്ഥത, വര്‍ധിച്ച ദാഹമായിരിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടി വരും. മൂത്രമൊഴിക്കാന്‍ പോകേണ്ടതായും വരും. കാഴ്ചയില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങും. ഇതൊടൊപ്പം ശരീരഭാരം കുറയാനും തുടങ്ങും.
ധമനികള്‍ക്കു നാശം സംഭവിക്കുന്നു
നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയില്‍ രക്തത്തിലെ പഞ്ചസാരയുടെ നില ഉയര്‍ന്നുനില്‍ക്കുന്നത് ധമനികളില്‍ നാശം സംഭവിക്കുന്നതിനു കാരണമാകും. അതിന്റെ ഫലമായി മര്‍മ പ്രധാനമായ അവയവങ്ങളില്‍ ആവശ്യമായ അളവില്‍ രക്തം എത്തുകയില്ല. ഈ പ്രക്രിയയുടെ ഫലമായി ഭാവിയില്‍ ജീവനുതന്നെഭീഷണി ആകാവുന്ന തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
പഞ്ചസാര നില പരിശോധിക്കണം
അതുകൊണ്ടുതന്നെ പ്രമേഹത്തിന്റെ അറിയിപ്പുകള്‍ ആയ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ എത്രയും നേരത്തേ രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കണം. പഞ്ചസാരയുടെ നില ഉയര്‍ന്ന അവസ്ഥയില്‍ ആണെങ്കില്‍ എത്രയും നേരത്തേ ഡോക്ടറെ കാണുകയും വേണം.
കണ്ണുകളില്‍
രക്തത്തിലെ പഞ്ചസാരയുടെ നില ഉയര്‍ന്നു നില്‍ക്കുന്നത് കണ്ണുകള്‍ക്ക് ഉള്ളിലുള്ള ധമനികളെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതിന്റെ ബാക്കി പത്രമാണ് മങ്ങിയ കാഴ്ചകള്‍.
കാഴ്ച മങ്ങുന്നതിന്‍െഖ കാരണങ്ങള്‍ വിശകലനം ചെയ്ത് ശരിയായ രീതിയില്‍ രോഗനിര്‍ണയം നടത്തുകയും ചികിത്സ ചെയ്യുകയും വേണ്ടതാണ്. രോഗനിര്‍ണയം, ചികിത്സ എന്നിവ ശരിയായ രീതിയില്‍ ആയില്ല എങ്കില്‍ ഭാവിയില്‍ കാഴ്ച നശിച്ചുപോയി എന്നും വരാം.
പ്രമേഹം ഉള്ളവരില്‍ വൃക്കരോഗങ്ങള്‍, ഹൃദയധമനികളില്‍ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദവും മറ്റൊരു പ്രശ്‌നമാണ് .
Post Your Comments