AlappuzhaKeralaNattuvarthaLatest NewsNews

ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റു : രണ്ടുപേർ പിടിയിൽ

പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയിൽ അനി (പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക് ചെമ്പടി വടക്കതിൽ സുധീഷ് (28) എന്നിവരാണ് പിടിയിലായത്

ഹരിപ്പാട്: ക്ഷേത്രത്തിലെ ഗാനമേളക്കിടെയിലെ സംഘർഷത്തിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയാണ് സഹോദരന്മാരടക്കം മൂന്നുപേർക്ക് കുത്തേറ്റത്. പള്ളിപ്പാട് തെക്കേക്കര കിഴക്ക് നാലുകെട്ടും കവല കോളനിയിൽ അനി ( പ്രേംജിത്ത് 30), പള്ളിപ്പാട് വടക്കേക്കര കിഴക്ക് ചെമ്പടി വടക്കതിൽ സുധീഷ് (28) എന്നിവരാണ് പിടിയിലായത്.

Read Also : മാനികാവ് സ്വയം ഭൂ ശിവക്ഷേത്രം, ശിവലിംഗത്തെ അഭിഷേകം ചെയ്യുന്ന ഗംഗ !

തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38 ) സഹോദരൻ സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് കുത്തേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാക്കൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദ്ദേശാനുസരണം ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വിഎസ്, സബ് ഇൻസ്പെക്ടർ ശ്രീകുമാരക്കുറുപ്പ്, എ എസ് ഐ നിസാർ, സീനിയർ സിപിഒ സുരേഷ്, സിപിഒ മാരായ നിഷാദ്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button